Monday 16 September 2013

മുയലുകളുടെ ആഹാരക്രമം










തീറ്റ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

        രാവിലെ 8 മണിക്ക് മുമ്പു തന്നെ കൂടും പാത്രങ്ങളും വൃത്തിയാക്കണം. സാന്ദ്രീകൃത തീറ്റ രാവിലെ 8 മണിക്കും വൈകീട്ട് 5മണിക്കും കൊടുക്കുന്നതാനുത്തമം. പരുഷാഹാരം രാത്രി കൊടുക്കുന്നതാണ് നല്ലത്. തീറ്റ നല്‍കുന്നതിന് പാത്രങ്ങള്‍ ഉപയോകിക്കുന്നതാണ് നല്ലത്. വൃത്തിയാക്കാന്‍ എളുപ്പമുള്ള പാത്രങ്ങളാണ് ഉപയോകിക്കേണ്ടത്.

സാന്ദ്രീകൃതാഹാരം 

കറിക്കടല                                  10  ഭാഗം    
കടല പിണ്ണാക്ക്                         20   ഭാഗം      
എള്ളിന്‍ പിണ്ണാക്ക്                      5   ഭാഗം       
തവിട് അരിച്ചത്                         35   ഭാഗം        
ഗോതമ്പ്                                    28   ഭാഗം       
ധാതു ലവണ മിശ്രിതം              1.5   ഭാഗം       
ഉപ്പ്‌                                           0.5   ഭാഗം          
                                 ആകെ     100   ഭാഗം      

ഇവ  പൊടിച്ച് അല്പം വെള്ളം ചേര്‍ത്ത് കുഴച്ചു കൊടുക്കാം. പെല്ലറ്റ്‌ തീറ്റ കടകളില്‍ നിന്ന് വാങ്ങിയും കൊടുക്കാവുന്നതാണ്. ഒരു പ്രായ പൂര്‍ത്തിയായ മുയലിനു ഒരു ദിവസം 150g തീറ്റ ആവശ്യമാണ്‌. ഗര്‍ഭിണിയായ മുയലിനും പാലൂട്ടുന്ന മുയലിനും യഥേഷ്ടം തീറ്റ നല്‍കേണ്ടതാണ്. വളര്‍ന്നു വരുന്ന കുഞ്ഞുങ്ങള്‍ക്ക്‌ 50g മുതല്‍  100g വരെ തീറ്റ നല്‍കാം.

പരുഷാഹാരം 

അസംസ്കൃത നാര് കൂടുതലായി അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളാണ് പരുഷാഹാരങ്ങള്‍. മുയലുകളുടെ ദഹനേന്ദ്രിയത്തിലെ സീക്കം എന്ന ഭാഗം നന്നായി വികസിച്ചതിനാല്‍ പരുഷാഹാരങ്ങളെ മുയലുകള്‍ക്ക് നനായി ദഹിപ്പിക്കാന്‍ കഴിയും.
പുല്ല്, മുരിക്ക്, മുരിങ്ങ, മാവ്, ശീമക്കൊന്ന, സബാബുള്‍, അസോള്ള, പ്ലാവില, ചീര, വാഴയില, അഗത്തി ചീര, ചോളം, ചെമ്പരത്തി, മള്‍ബറി എന്നിവ മുയലുകള്‍ക്ക് കൊടുക്കാം. കൂടാതെ പഴത്തൊലി, പച്ചക്കറി അവശിഷ്ടങ്ങള്‍ എന്നിവയും കൊടുക്കാം.
ശുദ്ധ ജലം എല്ലാ സമയവും മുയലുകള്‍ക്ക് ലഭിക്കണം. തിളപ്പിച്ചാറിയ വെള്ളം കൊടുക്കുന്നത് വളരെ നല്ലതാണ്. പ്രത്യേകമായി തയ്യാറാക്കിയ നിപ്പിള്‍ ഉപയോച്ച് വെള്ളം കൊടുക്കാവുന്നതാണ്.

തീറ്റ കൊടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

  1. തീറ്റ പാത്രവും വെള്ള പാത്രവും നിത്യേന തുടച്ചു വൃത്തിയാക്കണം.
  2. പഴകിയ തീറ്റയും മറ്റും ഒഴിവാക്കണം. പൂപ്പല്‍ പിടിച്ച തീറ്റ നല്‍കാന്‍ ഇടവരരുത്.തീറ്റയില്‍ മാറ്റം വരുത്തുമ്പോള്‍ പെട്ടന്നുള്ള മാറ്റം ഒഴിവാക്കണം.
  3. നല്‍കുന്ന തീറ്റ വൃതിയുള്ളതാകാന്‍ ശ്രദ്ധിക്കണം.
  4. ആകെ നല്‍കുന്ന തീറ്റ ശരീര ഭാരത്തിന്റെ ആറു മുതല്‍ എട്ടു ശതമാനം വരെ ആകാം.ഇതില്‍ 60% വരെ പരുഷാഹാരങ്ങളാകാം.
  5. പെല്ലറ്റ്‌ രൂപത്തിലുള്ള തീറ്റ ശ്വാസ കോശ രോഗങ്ങള്‍ തടയുന്നു.

സംശയങ്ങള്‍ക്ക്‌  ബന്ധപ്പെടുക...8089312831

No comments:

Post a Comment