Monday 27 November 2017

ഇണ ചേരലും പ്രസവവും

ആൺ മുയലിനെയും പെൺമുയലിനെയും പ്രത്യേകം കൂടുകളിലാണ് വളർത്തുന്നത്. 5 പെൺമുയലുകൾക്ക് ഒരു ആൺമുയൽ എന്ന അനുപാതത്തിലാണ് വളർത്തേണ്ടത്. 8-12 മാസം പൂർത്തിയായ ആൺമുയലിനെയും 6-8 മാസം പൂർത്തിയായ പെൺമുയലിനെയും ഇണ ചേർക്കാവുന്നതാണ്.

മദിയുടെ ലക്ഷണങ്ങൾ 
  തടിച്ചു ചുവന്ന ഈറ്റം
  അസ്വസ്ഥത
  മുഖം കൂടിന്റെ വശത്ത് ഉരക്കുക
  പുറകു വശം പൊക്കി പിടിക്കുക
  വാൽ ഉയർത്തി പിടിക്കുക
ഈ സമയത്ത് പെൺമുയലിനെ ആൺമുയലിന്റെ കൂട്ടിലേക്കാണ് വിടേണ്ടത്. വിജയകരമായി ഇണ ചേരുമ്പോൾ ആൺമുയൽ പുറകിലേക്കോ, വശത്തേക്കോ മറിഞ്ഞു വീഴുന്നതായി കാണാം.
28 - 34 ദിവസം വരെയാണ് ഇവയുടെ ഗർഭകാലം. ഗർഭത്തിന്റെ അവസാനകാലം തടി കൊണ്ടോ വീഞ്ഞപ്പെട്ടി കൊണ്ടോ ഒരു പ്രത്യേക കൂട് (നെസ്റ്റ് ബോക്സ്) കൂട്ടിനുള്ളിൽ വെക്കേണ്ടതാണ്. 6 ഇഞ്ച് ഉയരമുള്ള പല ഉപയോഗിച്ചു നെസ്റ്റ് ബോക്സ് നിർമ്മിക്കാവുന്നതാണ്. നെസ്റ്റ് ബോക്സിന്റെ അടിഭാഗത്ത് നെറ്റ് ഉപയോഗിക്കുന്നതാണ് ഉത്തമം. ഇതിൽ അല്പം ചകിരി ഇട്ടു കൊടുക്കുക. ഉറുമ്പ് കയറാതെ നോക്കണം.
ഒരു പ്രസവത്തിൽ ശരാശരി 6 മുതൽ 8 വരെ കുഞ്ഞുങ്ങൾ ഉണ്ടായിരിക്കാം. ജനിച്ച ഉടനെ കുഞ്ഞുങ്ങളെ തിന്നുന്ന പ്രവണത ചില തള്ള മുയലുകൾ കാണിക്കാറുണ്ട്. ഗർഭ കാലത്തെ ശെരിയായ തീറ്റ കൊണ്ട് ഇത് ഒഴിവാക്കാവുന്നതാണ്. 4 മുതൽ 6 ആഴ്ച പ്രായമാകുമ്പോൾ കുഞ്ഞുങ്ങളെ തള്ളമുയലിൽ നിന്നും മാറ്റേണ്ടതാണ്.

No comments:

Post a Comment