Sunday, 8 September 2013

മുയല്‍ കൂടുകള്‍ എങ്ങനെ നിര്‍മ്മിക്കാം?

    മുയല്‍ കൂടുകള്‍ മരം കൊണ്ടോ കമ്പി വല ഉപയോഗിച്ചോ നിര്‍മ്മിക്കാം. കൂടുതല്‍ വായു സഞ്ചാരമുള്ളതും ഇഴ ജന്തുക്കള്‍ കടക്കാത്തതുമായ ഷെഡ്‌ നിര്‍മ്മിച്ച്‌ അതില്‍ വെക്കണം.കൂടിന്റെ ശുചിത്വമില്ലായ്മ രോഗങ്ങള്‍ക്ക് കാരണമാകും.ഷെഡിന്റെ തറ മണ്ണ് തന്നെയാണ് നല്ലത്. നീര്‍വാര്‍ച്ചയുള്ള സ്ഥലമാണ് ഷെഡിനു വേണ്ടി ഉപയോഗിക്കേണ്ടത്. കിഴക്ക് പടിഞ്ഞാറ് ദിശയിലാണ് ഷെഡ്‌ നിര്‍മ്മിക്കേണ്ടത്.
   പ്രജനനതിനുള്ള വലിയ മുയലുകള്‍ക്ക് ഒന്നിന് 90സെ.മീ. നീളവും , 70സെ.മീ വീതിയും , 50സെ.മീ ഉയരവും ഉള്ള കൂടുകള്‍ ആവശ്യമാണ്‌.കൂടിന്റെ അടിഭാഗം തറനിരപ്പില്‍ നിന്നും 75സെ.മീ പൊക്കത്തില്‍ ആയിരിക്കണം.വിസര്‍ജ്യ വസ്തുക്കള്‍ എളുപ്പത്തില്‍ താഴേക്ക്‌ പോകുന്ന രീതിയില്‍ ആയിരിക്കണം കൂട് നിര്‍മിക്കേണ്ടത്. ശുദ്ദജലം കൂടിനുള്ളില്‍ ഇപ്പോഴും ലഭ്യമാകണം ഇതിനായി മണ്ണിന്റെ  ചട്ടികള്‍ , ഒഴിഞ്ഞ ഗ്ലൂക്കോസ് കുപ്പികളില്‍ പ്ലാസ്റ്റിക്‌ ട്യൂബ് ഘടിപ്പിച്ചതും പ്രത്യേകം തയ്യാറാക്കിയ നിപ്പിള്‍ എന്നിവ ഉപയോഗിക്കാം.

തീറ്റ പാത്രം

മുയല്‍ കൂട്

നിപ്പിള്‍ ഡ്രിങ്കര്‍

നിപ്പിള്‍ ഡ്രിങ്കര്‍

നിപ്പിള്‍ ഡ്രിങ്കര്‍


മുയല്‍ വളര്‍ത്തല്‍ 1

      മുയലുകളെ  വളര്‍ത്തുന്നത് പ്രധാനമായും ഇറച്ചിക്കും ചര്‍മ്മത്തിനും വേണ്ടിയാണ്.മറ്റു വളര്‍ത്തു മൃഗങ്ങളെ അപേക്ഷിച്ചു ഇവക്ക് തീറ്റ പരിവര്‍ത്തന ശേഷി വളരെ കൂടുതലാണ്.കുറഞ്ഞ സമയം കൊണ്ട് പെറ്റ് പെരുകാനുള്ള ശേഷി, കൊഴുപ്പ് കുറഞ്ഞ ഇറച്ചി എന്നിവയും കുറഞ്ഞ സ്ഥല സൗകര്യത്തില്‍ ചെറിയ മുതല്‍ മുടക്കില്‍ ഏതു പ്രായത്തിലുള്ളവര്‍ക്കും ആരംഭിച്ചു വളരെ പെട്ടെന്ന് ആദായം ഉണ്ടാക്കാന്‍ കഴിയും എന്നതും മുയല്‍ കൃഷിയുടെ പ്രത്യേകതകളാണ്.
     മുയലിറച്ചിയിലുള്ള ഒമേഗ ത്രീ ഫാറ്റി ആസിഡ്‌ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത ഒഴിവാക്കുകയും ചെയ്യുന്നു.മറ്റു മാംസാഹാരങ്ങള്‍ ഒഴിവാകാന്‍ ആവാത്തവര്‍ക്കും മുയലിറച്ചി ഭയം കൂടാതെ ഉപയോഗിക്കാം...

മുയല്‍ വളര്‍ത്തല്‍ എന്തിനു?
  •  ചെറിയ മൂലധനം , കുറച്ചു സ്ഥലം...ഇതിലൂടെ നല്ല വരുമാനമുണ്ടാക്കാം.
  •  മുയല്‍ സാധാരണ ഭക്ഷണം കഴിച്ചു പ്രോട്ടീന്‍ സമ്പന്നമായ മാംസം നല്‍കുന്നു.. 
  •  മാംസം ഉല്പാദനം  കൂടാതെ മുയലിന്റെ രോമം, മൃഗതോല്‍ എന്നിവയ്ക്കും വളര്‍ത്താം.

my rabbit farm........my passion.......my hobby......